ടൂറിസ്റ്റ് ബസുകളിൽ രൂപമാറ്റം വരുത്തിയാൽ 'കീശ കീറും'; കർശന നടപടി വേണമെന്ന് ഹൈക്കോടതി

നിരത്തുകളിൽ പരിശോധന ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു

dot image

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഇത്തരം രൂപമാറ്റങ്ങളിൽ കർശന നടപടി വേണമെന്നും പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്നും എംവിഡിയോട് ഹൈക്കോടതി പറഞ്ഞു. അപകടമുണ്ടാക്കുന്ന ബസ്സുകൾക്ക് മാത്രം ഉയർന്ന പിഴ പോരായെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് പരമാവധി ഉയർന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.നിരത്തുകളിൽ പരിശോധന ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു.

അതേസമയം, നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ എംവിഡി ബസിന് കനത്ത പിഴ ചുമത്തി. അനധികൃതമായി ഘടിപ്പിച്ച ലൈറ്റിനും സൗണ്ട് ബോക്സിനും ചേർത്താണ് പിഴ ഈടാക്കിയത്. പിഴ ഈടാക്കാൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.

അപകടത്തിൽ ഒരു സ്ത്രീയാണ് മരിച്ചത്. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. അമിത വേഗത കാരണം മുൻപ് ബസിനെ ആര്‍ടിഒ പിടികൂടുകയും 2,000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. കൊല്ലം ആര്‍ടിഒ ആണ് നടപടി സ്വീകരിച്ചത്. അതിന് തൊട്ടടുത്ത ദിവസമാണ് നെടുമങ്ങാട് ഒരാള്‍ കൊല്ലപ്പെടാനിടയായ അപകടം ഉണ്ടായത്. ജനുവരി ഒന്‍പതാം തിയ്യതി ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ച് അമിതവേഗതയില്‍ യാത്ര നടത്തിയതിനും തിരുവനന്തപുരം ആര്‍ടിഒ പിഴ ഈടാക്കിയിരുന്നു.

Content Highlights: Highcourt on tourist bus alterations

dot image
To advertise here,contact us
dot image