ഒയാസിസ് കമ്പനിക്കുള്ള സ്തുതിയാണ് മദ്യനിര്‍മ്മാണശാലയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവ്; ഷാഫി പറമ്പില്‍

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ലോങ്മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

dot image

പാലക്കാട്: മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ സ്തുതിഗീതം പോലെ ഒയാസിസ് കമ്പനിക്കുള്ള സ്തുതിയാണ് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവെന്ന് ഷാഫി പറമ്പില്‍ എംപി. മദ്യനിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ലോങ്മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്റെ പ്രകൃതിയ്ക്ക് ചേര്‍ന്നതാവണം വികസനം. നാടിന്റെ താല്‍പര്യമില്ല. ഗൂഢമായ അജന്‍ഡകളാണ് തീരുമാനത്തിന് പിന്നില്‍. ബ്രൂവറി തുടങ്ങുന്നതിനുപകരം നെല്ലുസംഭരണവില കൃത്യമായി കൊടുക്കുകയാണ് വേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എലപ്പുള്ളിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ എസ് ജയഘോഷ് അദ്ധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്‍. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എസ് കെ അനന്തകൃഷ്ണന്‍, എ ജി എല്‍ദോ, ഷഫീഖ് അത്തിക്കോട്, വിനോദ് ചെറാട്, സി വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: The government sanction order for the brewery is a compliment to the Oasis company; Shafi Parampil

dot image
To advertise here,contact us
dot image