
കണ്ണൂർ: കെഎസ്‌യു നേതാവിനെ താമസസ്ഥലത്ത് നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി എസ്എഫ്ഐ മർദ്ദിച്ചെന്ന് ആരോപണം. കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലനാണ് ആക്രമണം നേരിട്ടത്. താമസ സ്ഥലത്ത് നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നാണ് ആരോപണം.
പുലർച്ചെ 1.30 ഓടെയാണ് സംഭവം. സാരമായി പരിക്കേറ്റ ബിതുലിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്ഐ പ്രവർത്തകർക്കൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകരും ഉണ്ടായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. വടകര തോടന്നൂർ സ്വദേശിയായ ബിതുൽ ബാലൻ പാലയാട് കണ്ണൂർ സർവകലാശാല ക്യാംപസിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ്.
Content Highlights: KSU Leader Attacked in Kannur University