
മലപ്പുറം: യുഡിഎഫിന്റെ മലയോര യാത്രയില്‍ പി വി അന്‍വര്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുസ്ലീം ലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് പി വി അന്‍വര്‍. ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറം പോത്തുകല്ലില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് പിവി അന്‍വര്‍ എത്തിയത്. ലീഗിന്റെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള പത്ത് വീടുകളുടെ താക്കോല്‍ ദാനത്തിലാണ് പി വി അന്‍വര്‍ പങ്കെടുത്തത്. പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നീ ലീഗ് നേതാക്കള്‍ക്കൊപ്പമാണ് പി വി അന്‍വര്‍ പരിപാടിയില്‍ പങ്കെടുത്തത്.
പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് പി വി അന്‍വര്‍ പറഞ്ഞു. അതേസമയം യുഡിഎഫിന്റെ മലയോര പ്രചാരണ യാത്രയിലേക്കും പി വി അന്‍വറിന് ക്ഷണം ലഭിച്ചു. പി വി അന്‍വറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. യാത്രയില്‍ പങ്കെടുക്കാന്‍ അനുവാദം തേടി അന്‍വര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടിരുന്നു.
യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് മാനന്തവാടിയില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയില്‍ ഒപ്പംകൂട്ടണമെന്നാണ് പി വി അന്‍വറിന്റെ ആവശ്യം.
Content Highlight: PV Anwar participated in league program