അവധിദിവസം കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനെത്തി; ഒഴുക്കിൽപ്പെട്ട് 15കാരന് ദാരുണാന്ത്യം

ഒഴുക്കിൽപെട്ട ഷാമിലിനെ മീൻപിടുത്തക്കാരും നാട്ടുകാരും കൂടി രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

dot image

കണ്ണൂർ: കണ്ണൂർ ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറംഗസീബ്-റഷീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്. ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഷാമിൽ. പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് അവധി നൽകിയിരുന്നു. കൂട്ടുകാരോടൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഒഴുക്കിൽപെട്ട ഷാമിലിനെ മീൻപിടുത്തക്കാരും നാട്ടുകാരും കൂടി രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

content highlights :went to bathe in the river with friends on holiday; 15 year-old dies tragically

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us