തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ബാലരാമപുരം കോട്ടുകാല്‍കോണത്താണ് സംഭവം. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവനന്ദയെയാണ് കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Complaint of missing two-year-old girl in Balaramapuram thiruvananthapuram