ഫെഫ്കയെയും ബി ഉണ്ണികൃഷ്ണനെ ടാര്‍ഗറ്റ് ചെയ്യുന്നു; ഡബ്ല്യുസിസിക്കും സാന്ദ്ര തോമസിനുമെതിരെ സിബി മലയില്‍

ഫെഫ്ക നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സിബി മലയിലടക്കമുള്ളവര്‍ ഉന്നയിച്ചത്.

dot image

എറണാകുളം; ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിച്ചതാണെന്നും എന്നാല്‍ ഡബ്ല്യുസിസി അംഗങ്ങള്‍ സമരത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയാണെന്നും ഫെഫ്ക പ്രസിഡന്റെ സിബി മലയില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഫെഫ്ക പ്രതികരണം നടത്തിയത്.

സമരം ചെയ്യുന്ന മേക്ക്രപ്പ് ആര്‍ട്ടിസ്റ്റുകളായ സ്ത്രീകളുടെ പരാതികള്‍ കേട്ടെന്നും പ്രശ്‌നം പരിഹരിക്കപ്പെട്ടെന്ന് അവരില്‍ നിന്നും രേഖാമൂലം എഴുതിവാങ്ങിയെന്നും സിബി മലയില്‍ പറഞ്ഞു. ഫെഫ്കയെയും ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെയും ടാര്‍ഗറ്റ് ചെയ്യുകയാണെന്നും സിബി മലയില്‍ ആരോപിച്ചു. ബി ഉണ്ണികൃഷ്ണന് ഫെഫ്കയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്ത ഓള്‍ കേരളാ സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്റെ കൊച്ചിയിലെ ഓഫീസിന് മുന്നില്‍ ഹെയര്‍ സ്റ്റൈലിസ്റ്റുകളായ മൂന്ന് പേരാണ് സമരം നടത്തിയിരുന്നത്. ബി ഉണ്ണികൃഷ്ണന്‍, പ്രദീപ് രംഗന്‍ എന്നവര്‍ രാജിവെയ്ക്കുക, സിനിമാ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുക, മേക്കപ്പ് വിഭാഗം മേധാവികള്‍ക്ക് കീഴില്‍ നിന്ന് ഹെയര്‍ സ്‌റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളായിരുന്നു ഇവര്‍ മുന്നോട്ടുവെച്ചത്.

ഈ സമരത്തെ പിന്തുണച്ചുകൊണ്ട് നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കല്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സുരക്ഷിതമായ അന്തരീക്ഷത്തിനും സ്വതന്ത്രമായ ജോലിക്കുമായി ശബ്ദമുയര്‍ത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരാണ് ഇവരെന്ന് റിമ പറഞ്ഞിരുന്നു.

ഉറക്കെ സംസാരിച്ചതിന് അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. കമ്മ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണ് അവരെന്നും റിമ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ ഓഫീസ്, സിപിഐഎം നേതാവ് കെ കെ ശൈലജ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. ഇതിന് മറുപടിയെന്ന നിലയിലാണ് ഫെഫ്കയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

നിര്‍മാതാവ് സാന്ദ്ര തോമസ് ബി ഉണ്ണികൃഷ്ണനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിലും ഫെഫ്ക നിലപാട് വ്യക്തമാക്കി. സാന്ദ്ര തോമസ് തങ്ങളുടെ സംഘടനയിലെ അംഗമല്ല. അവര്‍ പരാതി പറയേണ്ടത് നിര്‍മ്മാതാക്കളുടെ സംഘടനയോടാണ്. സാന്ദ്ര തോമസുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും അവര്‍ക്ക് വേണ്ടത് ചെയ്ത് നല്‍കിയ വ്യക്തിയാണ് ബി ഉണ്ണികൃഷ്ണനെന്നും സിബി മലയില്‍ പറഞ്ഞു.

തന്നെ സിനിമ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നെന്ന് സാന്ദ്ര തോമസ് ആരോപിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടനയിലെ മീറ്റിങ്ങില്‍ വെച്ച് നടന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Fefka and Sibi Malayil against WCC and Sandra Thomas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us