'സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വൻ തോതിൽ കള്ളപ്പണം ഒഴുകുന്നു' ; ഇ ഡി

ഹൈക്കോടതിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡിയുടെ പരാമർശം.

dot image

കൊച്ചി: സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കള്ളപ്പണ ഇടപാടെന്ന് ആവര്‍ത്തിച്ച് ഇഡി. ഹൈക്കോടതിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡിയുടെ പരാമർശം. 18 സഹകരണ സംഘങ്ങളില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുവെന്നും ഒരു ഈടിന്മേല്‍ ഒന്നിലധികം വായ്പ്പ നല്‍കുന്നുവെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു. വായ്പക്കാരുടെ അറിവോടെയും അല്ലാതെയുമാണ് നിയമവിരുദ്ധമായി വായ്പ അനുവദിക്കുന്നതെന്നും വായ്പാ തിരിച്ചടവ് മുടങ്ങിയവ തിരിച്ചുപിടിക്കുന്നതില്‍ വീഴ്ചയുണ്ടെന്നും ഇഡി സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.

നേരത്തെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇഡി കൊച്ചി യൂണിറ്റാണ് സ്വത്തുകൾ കണ്ടുകെട്ടിയത്. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിട്ടുള്ളതെന്ന് അന്വേഷണസംഘം അറിയിച്ചു.

കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ പലതിലും വായ്പയേക്കാൾ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇഡി ആരംഭിച്ചിരുന്നു.

content highlight- Large amount of black money flows through co-operatives ED

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us