മലപ്പുറം: മലപ്പുറം മോങ്ങത്ത് യുവതിയും കുഞ്ഞും മരിച്ച നിലയിൽ. മോങ്ങം ഒളമതിൽ സ്വദേശിനി മിനി (45)യെയും മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിനിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ശുചിമുറിയിലെ ബക്കറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. മരണത്തിൽ ആർക്കും പങ്കില്ലെന്നാണ് കുറിപ്പിലുള്ളത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: mother and baby found found dead at malappuram