കൊച്ചി: എറണാകുളത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചുവന്ന 27 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. പറവൂർ, മുനമ്പം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്.
റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും തീവ്രവാദ വിരുദ്ധ സേനയും നടത്തിയ റെയ്ഡിലാണ് ഇവരെപിടികൂടിയത്. മുനമ്പത്തെ ലേബർ ക്യാമ്പിൽ ഒരു വർഷത്തിലേറെയായി ഇവർ താമസിച്ചുവരികയായിരുന്നു. കൂലിപ്പണി ചെയ്തായിരുന്നു ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. പൊലീസ് നടത്തിയ റെയ്ഡിൽ അമ്പതോളം പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. പരിശോധനയിൽ ഇതിൽ 23 പേരെ ഇതരസംസ്ഥാന തൊഴിലാളികളെന്ന് കണ്ട് വിട്ടയച്ചു.
Content Highlights: 27 Bangladeshi nationals arrested from Kochi