ദേവേന്ദുവിന്റെ കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്; മൊഴിയിൽ സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍

കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് പ്രതി ഹരികുമാര്‍ സമ്മതിച്ചതായും എസ്പി

dot image

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ സുദര്‍ശന്‍. പ്രതിയുടെ മൊഴിയില്‍ സ്ഥിരതയില്ല. ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അല്ല പ്രതി പിന്നീട് പറയുന്നത്. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതായാണ് പ്രതി പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് പ്രതി ഹരികുമാര്‍ സമ്മതിച്ചതായും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

ബാലരാമപുരം സ്വദേശിയായ പൂജാരി ദേവീദാസന്‍ എന്ന പ്രദീപിനെ കസ്റ്റഡിയില്‍ എടുത്തത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണെന്നും എസ്പി പറഞ്ഞു. രണ്ടാഴ്ച മുന്‍പ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രദീപിനെതിരെ ശ്രീതു പരാതി നല്‍കിയിരുന്നു. 34 ലക്ഷം രൂപ നല്‍കി എന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. കുഞ്ഞിന്റെ കൊലപാതകത്തില്‍ അയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയല്ല. ശ്രീതുവിന് കുഞ്ഞിന്റെ കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്നും എസ്പി പറഞ്ഞു.

ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിച്ചിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

Content Highlights- sp sudharshan on devendhu murder case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us