'പെൺകുട്ടിയുടെ ശരീരത്തിൽ പരുക്കുകൾ ഉണ്ട്'; നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം: ചോറ്റാനിക്കര സിഐ

കഴിഞ്ഞ ആറുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു

dot image

കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്‍റെ ക്രൂരപീഡനത്തിനിരയായി ചികിത്സയിലിരികെ മരിച്ച പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി ചോറ്റാനിക്കര സിഐ എൻ കെ മനോജ്‌. പെൺകുട്ടിയുടെ ശരീരത്തിൽ പരുക്കുകൾ കണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ആൺസുഹ്യത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കുമെന്നും സി ഐ എൻ കെ മനോജ്‌ പറഞ്ഞു.

പെൺകുട്ടിയുടെ മൃതദേഹം ഇന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിക്കും. തുടർന്ന് നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ നടത്തും. കഴിഞ്ഞ ആറുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. പോക്‌സോ കേസ് അതിജീവിതയായ 19-കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ആക്രമിച്ച ആൺസുഹൃത്ത് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. സുഹൃത്തായ ഇയാൾ നേരത്തെയും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തെ തുടർന്ന് പെൺകുട്ടി ഷാളിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെ ഇയാൾ ഷാൾ മുറിച്ച് പെൺകുട്ടിയെ താഴെയിടുകയായിരുന്നു.

ശ്വാസം കിട്ടാതെ ഒച്ചയിട്ട പെൺകുട്ടിയുടെ വായും മൂക്കും ഇയാൾ പൊത്തിപ്പിടിച്ചതോടെ പെൺകുട്ടി അബോധാവസ്ഥയിലായി. പിന്നാലെ ശരീരത്തിൽ ഇയാൾ വെള്ളമൊഴിച്ചതോടെ പെൺകുട്ടിയ്ക്ക് ഫിക്സ് ഉണ്ടാവുകയായിരുന്നു. പിന്നീട് അനക്കമില്ലാതിരുന്ന പെൺകുട്ടിയെ ഇയാൾ ചുറ്റിക ഉപയോഗിച്ച് ഉപദ്രവിക്കുകയായിരുന്നു. ആറ് ദിവസമായി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്ന് ഉച്ചയ്ക്കാണ് മരണത്തിന് കീഴടങ്ങിയത്.

Content Highlights: Chotanikara CINK Manoj said that the inquest process of the girl who died while undergoing treatment after being brutally tortured by her boyfriend in Chotanikara has been completed.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us