കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കാന്‍ കോണ്‍ഗ്രസ്

കാലിക്കറ്റ് സര്‍വകലാശാല ഡിസോണ്‍ കലോത്സവത്തെ തുടര്‍ന്നുള്ള അക്രമത്തില്‍ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിനെ ന്യായീകരിച്ച് കെ സുധാകരന്‍ നേരത്തെ സംസാരിച്ചിരുന്നു.

dot image

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷങ്ങളില്‍ ഇടപെട്ട് കോണ്‍ഗ്രസ്. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനായി നേതൃസംഘത്തെയും തീരുമാനിച്ചിട്ടുണ്ട്.

ടിഎന്‍ പ്രതാപന്റെ നേതൃത്വത്തിലാണ് നേതൃസംഘം. മാത്യു കുഴല്‍നാടന്‍, സജീവ് ജോസഫ് എന്നിവരും സമിതിയിലുണ്ട്. കോളേജുകളില്‍ സംഘര്‍ഷം വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. നിയമനടപടികള്‍ ഏകോപിപ്പിക്കാന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനാണ് നിര്‍ദേശം നല്‍കിയത്.

കാലിക്കറ്റ് സര്‍വകലാശാല ഡിസോണ്‍ കലോത്സവത്തെ തുടര്‍ന്നുള്ള അക്രമത്തില്‍ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിനെ ന്യായീകരിച്ച് കെ സുധാകരന്‍ നേരത്തെ സംസാരിച്ചിരുന്നു. സഹികെട്ട് പ്രവര്‍ത്തകര്‍ ഒന്നു പ്രതിരോധിച്ചാല്‍ അത് താങ്ങാനുള്ള കരുത്ത് എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ഇല്ല എന്നത് കേരളം കണ്ടതാണെന്ന് സുധാകരന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐയുടെ ഗുണ്ടാക്കൂട്ടത്തിനെ മാറ്റിയെടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുഖംമൂടി ധരിച്ച പത്തോളം സംഘം ഹോസ്റ്റലിലെത്തി അതിക്രമിച്ചതിന് പിന്നാലെ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന കെഎസ്യു നേതാവ് ബിതുല്‍ ബാലനെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഭരണത്തിന്റെ തണലില്‍ സംസ്ഥാനത്തൊട്ടാകെ അഴിഞ്ഞാടുന്ന ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്താന്‍ സിപിഐഎം തയ്യാറാകാത്ത പക്ഷം പ്രവര്‍ത്തകര്‍ക്ക് പ്രസ്ഥാനം തന്നെ പ്രതിരോധം തീര്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു. അക്രമമല്ല തങ്ങളുടെ ആശയവും നയവും നിലപാടുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Content Highlights: Congress to provide protection to KSU activists

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us