മാന്നാറിൽ വൃദ്ധ ദമ്പതികളുടേത് കൊലപാതകം; കുറ്റം സമ്മതിച്ച് മകൻ, പ്രകോപനമായത് സ്വത്ത് തർക്കം

സ്ഥലം എഴുതി നൽകാത്തതിനെ തുടർന്നാണ് മകൻ വീടിന് തീയിട്ട് മാതാപിതാക്കളെ കൊലപ്പെടുത്തിയത്

dot image

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കമാണ് പ്രകോപനത്തിനു പിന്നിൽ. സ്ഥലം എഴുതി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനു സമീപത്തെ വയലിൽ നിന്നുമാണ് വിജയനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിജയൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകൻ വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു.

ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

Content Highlights: mannar case updates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us