ചോറ്റാനിക്കര പെൺകുട്ടിയുടെ മരണം; പ്രതിക്കെതിരെ കൊലക്കുറ്റം ഇല്ല, കൊല്ലാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ്

കഴുത്തിലിട്ട കുരുക്ക് ആണ് മസ്തിഷ്‌ക മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍

dot image

കൊച്ചി: ചോറ്റാനിക്കര പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ഇല്ല. മനപൂര്‍വമായ നരഹത്യ കുറ്റമായിരിക്കും പ്രതിക്കെതിരെ ചുമത്തുക. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് കൊലക്കുറ്റം ഒഴിവാക്കിയത്. കഴുത്തിലിട്ട കുരുക്ക് ആണ് മസ്തിഷ്‌ക മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

ഭാരതീയ ന്യായ സംഹിതയിലെ 105ാം വകുപ്പ് ചുമത്തി പ്രതിക്കെതിരെ തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതേസമയം പ്രതിക്ക് കൊല്ലാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ ഷാള്‍ കത്തി ഉപയോഗിച്ച് മുറിച്ചത് അതുകൊണ്ടാണെന്നും എന്നാല്‍ മരണം സംഭവിക്കും എന്ന് അറിഞ്ഞിട്ടും വായും മൂക്കും പൊത്തിപ്പിടിച്ചെന്നും പൊലീസ് വ്യക്തമാക്കി. വൈദ്യസഹായം നല്‍കാന്‍ സാധിക്കുമായിരുന്നിട്ടും ചെയ്തില്ല. ഇതുകൊണ്ടാണ് പ്രതിക്കെതിരെ 105ാം വകുപ്പ് ചുമത്തിയത്.

അതേസമയം ക്രൂര മര്‍ദനത്തിനൊടുവില്‍ ചികിത്സയിലിരിക്കെ മരിച്ച 19കാരിയായ പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയായി. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. സുഹൃത്തായ ഇയാള്‍ നേരത്തെയും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഷാളില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ഷാള്‍ മുറിച്ച് പെണ്‍കുട്ടിയെ താഴെയിടുകയായിരുന്നു.

ശ്വാസം കിട്ടാതെ ഒച്ചയിട്ട പെണ്‍കുട്ടിയുടെ വായും മൂക്കും ഇയാള്‍ പൊത്തിപ്പിടിച്ചതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. പിന്നാലെ ശരീരത്തില്‍ ഇയാള്‍ വെള്ളമൊഴിച്ചതോടെ പെണ്‍കുട്ടിക്ക് ഫിക്സ് ഉണ്ടാവുകയായിരുന്നു. പിന്നീട് അനക്കമില്ലാതിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ചുറ്റിക ഉപയോഗിച്ച് ഉപദ്രവിക്കുകയായിരുന്നു.

Content Highlights: Police did not register murder case against Chottanikkara accused

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us