കൗൺസിലറെ തട്ടിക്കൊണ്ടുപോകാൻ ഒത്താശ ചെയ്തു; കൂത്താട്ടുകുളം സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്

സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് പ്രാഥമികമായ കണ്ടെത്തൽ

dot image

കൊച്ചി: കൂത്താട്ടുകുളം സംഘർഷം തടയുന്നതില്‍ പൊലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്‌. എറണാകുളം റൂറൽ അഡീഷണൽ എസ് പി എം കൃഷ്‌ണൻ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട്‌ നൽകി.

നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടു പോകാൻ സിപിഐഎമ്മിന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ഒത്താശ ചെയ്തു എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് പ്രാഥമികമായ കണ്ടെത്തൽ.

ജനുവരി 18-ന് സിപിഐഎം പ്രവർത്തകർ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകൽ എന്നായിരുന്നു ആരോപണം. തുടർന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു.

പിന്നാലെ സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയ‍ർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ വിഷയം നിയമസഭയിലുമെത്തി.

പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്, ബഹളത്തിനിടയാകുകയും പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നതിലേക്കും നയിച്ചിരുന്നു. തുടർന്ന് കലാ രാജു കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു.

Content Highlights: Report that the police failed in the Koothattukulam conflict

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us