പാലക്കാട്: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി. പാലക്കാട് നെന്മാറ അയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വീഴ്ലി സ്വദേശികളായ ഷാജിയും രജീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലക്കേസ് പ്രതിയായ രജീഷ് ഷാജിയെ വെട്ടിയത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. പിന്നീട് രജീഷിനെ ഭാര്യ ഉപേക്ഷിച്ചത് പോയെന്ന് ചൂണ്ടിക്കാട്ടി ഷാജി പരിഹസിക്കുകയായിരുന്നു. കളിയാക്കിയതിൽ പ്രകോപിതനായ കൊലക്കേസ് പ്രതി രജീഷ് ഷാജിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഷാജിയുടെ പരിക്ക് ഗുരുതരമല്ല. കൊലക്കേസ് പ്രതിയായ രജീഷ് ജാമ്യത്തിൽ ഇറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു
content highlights : the accused in the murder case stabbed his friend who was drunk while sitting together