VIDEO: അമരക്കുനിയെ വിറപ്പിച്ച പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു

കടുവയെ വിദഗ്ധ ചികിത്സയ്ക്കായി വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാറ്റും

dot image

വയനാട്: അമരക്കുനിയിൽ അഞ്ച് ആടുകളെ ഭ​​ക്ഷിച്ച് ഭീതി പരത്തിയ പെൺകടുവയെ തിരുവനന്തപുരം മൃ​ഗശാലയിലെത്തിച്ചു. കടുവയെ വിദഗ്ധ ചികിത്സയ്ക്കായി വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാറ്റും. ഒരാഴ്ച മുമ്പാണ് എട്ടുവയസുകാരി കടുവ കൂട്ടിലായത്.

അമരക്കുനിയിൽ നിന്ന് പിടിച്ചതിന് ശേഷം കടുവയെ കുപ്പാടിയിലുളള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. വനം വകുപ്പിൻ്റെ കൂട്ടിൽ അകപ്പെടുമ്പോൾ കടുവയുടെ കൈയ്ക്ക് പരിക്കുണ്ടായിരുന്നു. കടുവയുടെ ചികിത്സയ്ക്ക് കൂടുതൽ അനുയോജ്യമായതിനാലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നതെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു.

മേഖലയിൽ നാലു കൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയ പിടികൂടാനായിരുന്നില്ല. തിരച്ചിലും ഊർജിതപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പുൽപ്പളളിയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ അകപ്പെട്ടത്.

Content Highlights: tiger found in wayanad taken to thiruvananthapuram zoo

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us