കള്ളക്കടലിന് സാധ്യത;ഫെബ്രു 5ന് കേരള തീരത്ത് ജാഗ്രത നിർദേശം:മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഫെബ്രുവരി 5ന് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെയാണ് കടലാക്രമണത്തിന് സാധ്യത

dot image

തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഫെബ്രുവരി 5ന് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെയാണ് കടലാക്രമണത്തിന് സാധ്യത. കേരള തീരത്തേക്ക് 0.2 മുതൽ 0.6 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ എത്തുന്നതിനാൽ കടലാക്രമണ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച ജാ​ഗ്രത നിർദേശം

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ അവ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
  4. ഐഎൻസിഒഐഎസ് മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തണം.
  5. മത്സ്യബന്ധന ബോട്ട്, വള്ളം എന്നിവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Content Highlights: The National Center for Oceanography and Research has warned that there is a possibility of severe storms on the coast of Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us