തൃശ്ശൂർ: തൃശ്ശൂരിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തി കൊന്നു. ഉത്സവത്തിന്‍റെ ഭാഗമായി കച്ചവടത്തിന് എത്തിയ
ആലപ്പുഴ സ്വദേശി ആനന്ദ് ആണ് ആനയുടെ കുത്തേറ്റ് മരിച്ചത്. കുത്തേറ്റ മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ചിറയ്ക്കൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് വെെകിട്ടാണ് സംഭവം. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിച്ചു. ഇതിനിടെയാണ് ആനന്ദിനെ കുത്തിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.
Content highlights : Elephant attack in Thrissur, elephant stabbed to death alappuzha resident