കല്‍പ്പറ്റ: തന്റെ ഗണ്‍മാനെതിരെ ക്രൂരമര്‍ദ്ദനം നടത്തിയത് സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ തള്ളിമാറ്റിയപ്പോള്‍ ഗണ്‍മാന്‍ പ്രതിരോധിക്കുകയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്നെ പിന്നില്‍ നിന്ന് മര്‍ദ്ദിക്കാനെത്തിയത് സിപിഐഎം നേതാവ് സാദിഖാണ്. ഇത് തടഞ്ഞപ്പോഴാണ് ഗണ്‍മാന് ക്രൂരമര്‍ദ്ദനമേറ്റത്. പ്രതിഷേധക്കാര്‍ അസഭ്യം പറഞ്ഞു. വളഞ്ഞിട്ട് മര്‍ദ്ദിച്ചുവെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.
ഗണ്‍മാനായ സുദേശനാണ് മര്‍ദ്ദനമേറ്റത്. എംഎല്‍എയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഗണ്‍മാന് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഗണ്‍മാനെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താളൂരില്‍ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
Content Highlights: IC Balakrishnan said that CPIM-DYFI activists brutally assaulted his gunman