തിരുവനന്തപുരം: മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിരോധ മാര്‍ഗങ്ങള്‍ പരാജയമെന്നും അദ്ദേഹം പറഞ്ഞു. വേലി കെട്ടിയാലോ, മതില്‍ ഉണ്ടാക്കിയാലോ മറ്റൊരു വഴിയിലൂടെ മൃഗങ്ങള്‍ എത്തുമെന്നും വന്യമൃഗങ്ങളെ കൊല്ലുകയാണ് പരിഹാരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളില്‍ ആന, മുതല എന്നീ മൃഗങ്ങളെ വരെ ഇറച്ചിയാക്കി വില്‍ക്കുന്നുണ്ട്. കുടുംബാസൂത്രണം മനുഷ്യരില്‍ മാത്രം പോര. വന്യജീവികളിലും ജനന നിയന്ത്രണം വേണമെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിഷേധിച്ചു.
കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. പരിശോധിച്ചത് സാധ്യത മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കിഫ്ബി നിര്‍മാണങ്ങളിലെ വരുമാന സ്രോതസ്സ് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കെട്ടിടം നിര്‍മ്മിച്ച് വാടകയ്ക്ക് കൊടുക്കുന്നതും പരിഗണനയിലുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
Content Highlights: K N Balagopal about Wild elephant attack