ടോള്‍ അല്ല യൂസര്‍ ഫീ; കിഫ്ബി റോഡുകളില്‍ നിന്ന് ഈടാക്കുക യൂസര്‍ ഫീസ് എന്ന് കരട് നിയമം

നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ. ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും.

കിഫ്ബി നിര്‍മ്മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നായിരിക്കും യൂസര്‍ഫീസ് ഈടാക്കുകയെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. 50 കോടിക്ക് മുകളില്‍ എസ്റ്റിമേറ്റുള്ള റോഡുകള്‍ക്ക് യൂസര്‍ ഫീ ചുമത്തുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.

അതേസമയം കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിഷേധിച്ചു. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. പരിശോധിച്ചത് സാധ്യത മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

കിഫ്ബി ഫണ്ടില്‍ സംസ്ഥാനത്ത് നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍പിരിവ് നടത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. 50 കോടിയിലേറെ രൂപ ചെലവില്‍ കിഫ്ബി നിര്‍മ്മിക്കുന്ന റോഡുകളിലും പാലങ്ങളിലും ടോള്‍ പിരിക്കാന്‍ ആലോചിക്കുന്നുവെന്നായിരുന്നു വിവരം. കിഫ്ബിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നിയമ, ധന മന്ത്രിമാര്‍ പങ്കെടുത്ത യോഗം അംഗീകരിച്ചതായും കിഫ്ബി ഇത് സംബന്ധിച്ച പഠനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കിഫ്ബി എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളില്‍ നിന്ന് വരുമാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് മറികടക്കാനാണ് കിഫ്ബി നിര്‍മ്മിക്കുന്ന റോഡുകളിലും പാലങ്ങളിലും ടോള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചത്.

Content Highlights: kiifb roads in kerala Instead of toll It is referred to as user fee

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us