തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ജോൺസന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതിയെ കഠിനംകുളത്തെ ആതിരയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് പിന്നീടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ കടയിലും സ്കൂട്ടർ ഉപേക്ഷിച്ച റെയിൽവ്വേ സ്റ്റേഷനിലും തെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വെഞ്ഞാറമ്മൂട് സ്വദേശിനി ആതിരയെ ജനുവരി 21നാണ് കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു.ക്ഷേത്ര പൂജാരിയായ ഭർത്താവ് അമ്പലത്തിലേയ്ക്കും കുഞ്ഞ് സ്കൂളിലും പോയ സമയത്ത് വീട്ടിലെത്തിയ ജോൺസൺ കുത്തിക്കൊല്ലുകയായിരുന്നു. ആതിര ചായ ഉണ്ടാക്കുന്ന സമയം നോക്കി പ്രതി കൈയിൽ കുരുതിയിരുന്ന കത്തി കട്ടിലിൽ മെത്തയുടെ അടിയിൽ ഒളിപ്പിച്ചു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ജോൺസൺ കത്തി ഉപയോഗിച്ച് ആതിരയെ കുത്തിക്കൊല്ലുകയായിരുന്നു.
കുറിച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ വിഷം കഴിച്ച നിലയിലായിരുന്നു.കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരാൻ ഇയാൾ ആവശ്യപ്പെട്ടെങ്കിലും ആതിര അതിന് വഴങ്ങിയിരുന്നില്ല. ഇതിന്റെ ദേഷ്യത്തിൽ ആതിരയെ കൊലപ്പെടുത്തിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
Content Highlight : Kurumankulam murder: The accused was taken to the places where he was hiding and the evidence was collected today