'ഒന്നും നോക്കിയില്ല കണ്ടപ്പോ അങ്ങ് പൊക്കി'; ഭക്ഷണമാണെന്ന് കരുതി തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ

പൊലീസിൻ്റെ ശാസ്ത്രീയ പരിശോധനാവിഭാഗമെത്തി ക്ലോസറ്റിൽനിന്നും സമീപത്തുനിന്നുമായി കഞ്ചാവ് പിടിച്ചെടുത്തു

dot image

ഷൊർണൂർ: ഭക്ഷണമാണെന്ന് കരുതി തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ. ഷൊർണൂർ മമ്മിളിക്കുന്നത്ത് മുകേഷിൻ്റെ വീട്ടിൽ നിന്നാണ് തെരുവുനായ കഞ്ചാവടങ്ങിയ കവർ തെരുവുനായ കടിച്ചെടുത്തുകൊണ്ട് വന്നത്. വീട്ടിൽനിന്ന് കഞ്ചാവടങ്ങിയ പാക്കറ്റ് തെരുവുനായ കടിച്ചുകൊണ്ടുവന്ന് വീടിന്റെ പുറത്തേക്കിട്ടതോടെയാണ് പരിസരവാസികൾക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസ് എത്തി മുകേഷിന്റെ ഭാര്യ പ്രവീണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ പ്രവീണയുടെ ഭർത്താവ് മുകേഷാണ് രണ്ടാം പ്രതിയാണ്. ഇയാൾ ഇപ്പോഴും ഒളിവിലാണ്.

കയിലിയാട് റോഡിൽ കിണറ്റിൻകരയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം. ഇതിന് മുൻപും മുകേഷിന് കഞ്ചാവ് ഇടപാടുള്ളതായി നാട്ടുകാർക്ക് അറിയാമായിരുന്നു. നായ കവർ റോഡിൽ ഇട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കവർ പരിശോധിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടർന്ന് അധിക കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. മുകേഷിൻ്റെ വീടിന് മുൻപിൽ മൂന്ന് കാറുകളുണ്ടായിരുന്നു. ഇതിലൊരു കാറിൽനിന്നാണ് 50.43 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പരിശോധന നടത്തുന്നത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഭാര്യ പ്രവീണ വീടിനകത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് ശൗചാലയത്തിലിട്ട് വെള്ളമൊഴിച്ച് കളഞ്ഞതായും കണ്ടെത്തി. പൊലീസിൻ്റെ ശാസ്ത്രീയ പരിശോധനാവിഭാഗമെത്തി ക്ലോസറ്റിൽനിന്നും സമീപത്തുനിന്നുമായി കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവുണ്ടായിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുകേഷിനെതിരേ മുൻപും കഞ്ചാവുകടത്തിനും വില്പനയ്ക്കും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ വി രവികുമാർ, എസ്ഐ എം മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights:The street dog bit the packet containing ganja from nearby house thinking it was food. Shornoor claims that the envelope containing ganja came from Mukesh's house

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us