'പോയാൽ ഒരു കോഴി, കിട്ടിയാൽ ഒരു മുട്ട, ഇതാണ് ലൈൻ'; അമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ച വിവരം പങ്കുവെച്ച് സുനിൽ സൂര്യ

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് സുനില്‍ സൂര്യ

dot image

തിരുവനന്തപുരം: ലോക കാന്‍സര്‍ ദിനത്തില്‍ അമ്മയുടെ രോഗ വിവരം പങ്കുവെച്ച് നടന്‍ സുനില്‍ സൂര്യ. ഫേസ്ബുക്കിലൂടെയാണ് സുനില്‍ സൂര്യ വിവരം പങ്കുവെച്ചിരിക്കുന്നത്. ആറ് മാസം മുന്‍പ് വരെ അല്‍പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന അമ്മയ്ക്ക് പ്രതീക്ഷിക്കാതെയാണ് അര്‍ബുദം ബാധിച്ചതെന്ന് നടന്‍ ഫേസ്ബുക്കി കുറിച്ചു. പക്ഷെ താനും അമ്മയും സ്‌ട്രോങ്ങ് ആണ്, ഡബിള്‍ സ്‌ട്രോങ്ങ്. ഒപ്പം കുടുംബവും, ബന്ധുക്കളും, കൂട്ടുകാരും ഡോക്ടര്‍മാരും എല്ലാവരും ഉണ്ട്. മരുന്നിനൊപ്പം അമ്മയ്ക്ക് മാനസിക പിന്തുണ നല്‍കുക എന്നതാണ് പ്രധാനം എന്ന് ഈ വേളയില്‍ താന്‍ മനസിലാക്കുന്നു എന്നും നടന്‍ പറഞ്ഞു. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് സുനില്‍ സൂര്യ

സുനില്‍ സൂര്യ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2025 ഫെബ്രുവരി 4 ലോക കാൻസർ ദിനമാണല്ലോ?. പുതുവർഷ ദിനത്തിൽ തന്നെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ സാധിച്ചപ്പോൾ ഈ വർഷം മുതൽ നല്ല കാര്യങ്ങൾ സംഭവിക്കും എന്ന് ഞാൻ കരുതിയെങ്കിലും തെറ്റിപ്പോയി. ആറ് മാസം മുൻപ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അർബു​ദം ഉണ്ടെന്ന സത്യം മറ നീക്കി പുറത്തു വന്നു. പക്ഷെ ഞാനും അമ്മയും സ്ട്രോങ്ങ്‌ ആണ്, ഡബിൾ സ്ട്രോങ്ങ്‌. ഒപ്പം കുടുംബവും, ബന്ധുക്കളും,കൂട്ടുകാരും ഡോക്ടർമ്മാരും എല്ലാവരും അമ്മയ്‌ക്കൊപ്പം ഉണ്ട്. മരുന്നിനൊപ്പം അമ്മയ്ക്ക് മാനസിക പിന്തുണ നൽകുക എന്നതാണ് പ്രധാനം എന്ന് ഈ വേളയിൽ ഞാൻ മനസ്സിലാക്കുന്നു.

യുണൈറ്റഡ് ബൈ യുണീക്ക് എന്നതാണ് ഈ വർഷത്തെ ക്യാൻസർ തീം. പക്ഷെ അമ്മ പറയുന്നത് അതിനേക്കാൾ നല്ലത് വേറെ ഒന്നുണ്ട്.പോയാൽ ഒരു കോഴി, കിട്ടിയാൽ ഒരു മുട്ട നീ ഫേസ്ബുക്കിൽ കുറിച്ചോ എന്നാണ്. അതാണ് രോഗം ഉണ്ടെന്ന് അറിഞ്ഞ ശേഷം അമ്മയുടെ ഒരു ലൈൻ. എങ്കിലും അമ്മ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആർക്കും ഈ രോഗം വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Also Read:

മരുന്നും, ഭക്ഷണവും, വെള്ളവും, എല്ലാം അമ്മയ്ക്ക് മുറയ്ക്ക് നൽകുന്നുവെങ്കിലും ട്രീറ്റ്മെന്റ് നടക്കുന്നതിനാൽ അമ്മയുടെ പ്രായം വെച്ച് പ്രതിരോധ ശേഷി കുറയാൻ സാധ്യത വളരെ ഏറെയാണ്. അതിനാൽ സന്ദർശകരെ അനുവദിക്കരുത് എന്നാണ് ഡോക്ടർമ്മാർ അറിയിച്ചിരിക്കുന്നത്. ആയതിനാൽ ഇതൊരു അറിയിപ്പായി കണ്ട് പ്രിയപ്പെട്ടവർ സഹകരിക്കുമല്ലോ. ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളും ഉണ്ടാവണം.
നന്ദി…

Content Highlights: Actor Sunil Surya shared a post about his mother's illness on World Cancer Day

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us