'ബമ്പറിൻ്റെ ഒന്നാം സമ്മാനം ആദ്യമായാണെങ്കിലും രണ്ടാം സമ്മാനം നിരവധി തവണ അടിച്ചിട്ടുണ്ട്' ; ലോട്ടറി ഏജൻ്റ് അനീഷ്

ഒന്നാം സമ്മാനം നേടി കൊടുക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്ന് ലോട്ടറി ഏജൻസി ഏജൻ്റ് അനീഷ് പറഞ്ഞു

dot image

കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്ന്. അനീഷ് എന്ന ഏജന്റ് വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. XD387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമായത്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

ഒന്നാം സമ്മാനം നേടി കൊടുക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്ന് ലോട്ടറി ഏജൻസി ഏജൻ്റ് അനീഷ് പറഞ്ഞു. ഇരിട്ടി ബ്രാഞ്ചിൽ നിന്നാണ് ടിക്കറ്റ് പോയത്. ഒന്നാം സ്ഥാനം നേടി കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷ എപ്പോഴുമുണ്ടായിരുന്നു. ബമ്പറിൻ്റെ ഒന്നാം സമ്മാനം ആദ്യമായാണെങ്കിലും രണ്ടാം സമ്മാനം നിരവധി തവണ അടിച്ചിട്ടുണ്ട്. അതിൻ്റെ ചാരിതാ‍‍ർഥ്യം എന്നുമുണ്ടായിരുന്നുവെന്നും ഏജൻസി ഉടമ അനീഷ് പറഞ്ഞു.

20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേരാണ് കോടീശ്വരന്മാരായത്. രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റുപോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. നറുക്കെടുപ്പിന്റെ അവസാന മണിക്കൂറുകളിലും ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന തകൃതിയായിരുന്നു.

content highlight- 'Bumper's first prize is his first but second prize has been won many times' ; Lottery Agent Anish

dot image
To advertise here,contact us
dot image