കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്.
ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു മനോജ്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവമുണ്ടാക്കുന്നത്.
Content Highlight: The woman died of burns