ലളിതം സുന്ദരം; മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് വിവാഹിതനായി

മന്ത്രിമന്ദിരമായ റോസ് ഹൗസ് വെച്ച് അതീവ ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ

dot image

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍ പി ഗോവിന്ദ് വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ് ആണ് വധു. മന്ത്രിമന്ദിരമായ റോസ് ഹൗസ് വെച്ച് അതീവ ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വി ജോയ് എന്നിവർ ഉള്‍പ്പെടെ കുറച്ചു രാഷ്ട്രീയ നേതാക്കാളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. മന്ത്രി തന്നെയാണ് മകന്റെ വിവാഹ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Content Highlights: Minister V Sivankutty's son P Govind got married

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us