'മുന്നറിയിപ്പുകള്‍ അവഗണിച്ചു'; വാല്‍പാറയില്‍ ജര്‍മന്‍ പൗരന്‍ 'മരണം വിളിച്ചുവരുത്തി'യതെന്ന് ആക്ഷേപം

തെറിച്ച് വീണ മൈക്കിള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ വീണ്ടും ബൈക്കെടുക്കാന്‍ നോക്കി. ഇതിനിടെയാണ് ആന മൈക്കിളിനെ കൊമ്പില്‍ കോര്‍ത്തത്

dot image

തൃശൂര്‍: വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ജര്‍മന്‍ പൗരന്‍ മൈക്കിള്‍ (76) മുന്നറിയിപ്പുകള്‍ അവഗണിച്ചതായി ആക്ഷേപം. കാട്ടാന റോഡ് മുറിച്ചുകടക്കുമ്പോള്‍ റോഡിന് ഇരുവശത്തും വാഹനങ്ങള്‍ ഒതുക്കിയിട്ടിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെ മൈക്കിള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൈക്കിളിനെ കാട്ടാന ആക്രമിക്കുന്നതിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

വാല്‍പാറ റേഞ്ച് ഹൈവേയില്‍ ടൈഗര്‍ വാലിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആനയുടെ അരികിലൂടെ കടന്നുപോകാന്‍ ശ്രമിച്ച മൈക്കിളിനെ പാഞ്ഞടുത്ത കാട്ടാന ഇടിച്ചിടുകയായിരുന്നു. തെറിച്ച് വീണ മൈക്കിള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതെ വീണ്ടും ബൈക്കെടുക്കാന്‍ നോക്കി. ഇതിനിടെയാണ് ആന മൈക്കിളിനെ കൊമ്പില്‍ കോര്‍ത്തത്.

വിവരമറിഞ്ഞ് വനപാലകര്‍ അവിടേയ്‌ക്കെത്തി. ഈ സമയം മൈക്കിളിന് സമീപം തന്നെ ആന നിലയുറപ്പിച്ചു. ഒടുവില്‍ പടക്കം പൊട്ടിച്ച് ആനയെ പ്രദേശത്ത് നിന്ന് തുരത്തിയാണ് വനപാലകര്‍ മൈക്കിളിന്റെ അടുത്തേയ്ക്ക് എത്തിയത്. ഉടന്‍ വാട്ടര്‍ഫാള്‍ എസ്റ്റേറ്റ് ആശുപത്രിയിലും പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights- video of german citizen attacked in valpara out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us