തിരുവനന്തപുരം: സീഡുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വിവരം വാട്‌സ്ആപ്പിലൂടെ അറിയിച്ച പ്രമോട്ടറോട് തട്ടിക്കയറി അനന്തകൃഷ്ണന്‍. വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് റിപ്പോര്‍ട്ടറിന് ലഭിച്ചു. 'ക്രൈംബ്രാഞ്ചില്‍ നിന്ന് എന്നെ വിളിച്ചു. ഡീറ്റെയില്‍സ് ചോദിച്ചു. പ്രൊജക്ട് ഡീറ്റെയില്‍സ് ചോദിച്ചു. മറ്റുള്ളവരെയും വിളിക്കും' എന്നാണ് പ്രമോട്ടര്‍ ഗ്രൂപ്പില്‍ അറിയിച്ചത്.
തൊട്ടുപിന്നാലെ, ' ആദ്യം തെറ്റിദ്ധരിക്കുന്ന മെസ്സേജുകള്‍ അയക്കാതിരിക്കുക. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നല്ലേ വിളിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എന്താണ്, ക്രൈംബ്രാഞ്ച് എന്താണ് എന്ന് ആദ്യം മനസ്സിലാക്കുക' എന്നാണ് അനന്തു കൃഷ്ണന്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് എന്നോട് ക്രൈംബ്രാഞ്ച് ആണ് പറഞ്ഞതെന്നും പ്രമോട്ടറും മറുപടി നല്‍കി. സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ അനന്തു കൃഷ്ണന്റെ നേതൃത്വത്തില്‍ വ്യാപക തട്ടിപ്പ് നടന്നതായി പരാതി ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സ്‌കീന്‍ഷോട്ടും പുറത്തുവന്നത്.
പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്.
Content Highlights: whats app screen shot of promoter informing about crime branch inquiry