പാലക്കാട്: നിലമ്പൂർ- കോട്ടയം ഇൻ്റർസിറ്റി എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കും. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്കുള്ള 16325 നമ്പർ ഇൻ്റർസിറ്റി എക്‌സ്പ്രസ് ഫെബ്രുവരി 13, 24 മാർച്ച് 2 എന്നീ തീയതികളിൽ യാത്ര മുളന്തുരുത്തിയിൽ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനും ഇടയിൽ സർവീസ് നടത്തില്ലെന്നാണ് അറിയിപ്പ്.
അതേസമയം അമൃത എക്സപ്രസിൽ അധികമായി ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചും, ഒരു എസി ത്രീ ടയർ കോച്ചും കൂടി ചേർത്തു. ഒരു സ്ലീപ്പർ കോച്ച് കുറച്ച് കൊണ്ടാണ് പുതിയ മാറ്റം. ഇനി 22 കോച്ചുകൾക്ക് പകരം 23 കോച്ചുകളാവും മൊത്തത്തിൽ ട്രെയിന് ഉണ്ടാവുക. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിനിൽ ഫെബ്രുവരി 10 മുതലും മധുരയിൽ നിന്ന് ആരംഭിക്കുന്നതിൽ 11 മുതലും മാറ്റം പ്രാബല്യത്തിൽ വരും.
content highlight- Attention passengers, note the dates, Nilambur- Kottayam Intercity will be partially cancelled.