പത്തനംതിട്ട പൊലീസ് മര്‍ദ്ദനം; വധശ്രമത്തിന് കേസെടുക്കണം, എഫ്‌ഐആറില്‍ പൊലീസുകാരുടെ പേര് ചേര്‍ക്കണം

മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും സിത്താര

dot image

പത്തനംതിട്ട: വഴിയരികില്‍ നിന്ന കുടുംബത്തെ പൊലീസ് ഓടിച്ചിട്ട് തല്ലിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നിമയപരമായ നടപടി സ്വീകരിക്കണമെന്ന് പരിക്കേറ്റ സിത്താര. പൊലീസുകാര്‍ക്കെതിരെ എടുത്ത സസ്‌പെന്‍ഷന്‍ നടപടി പോരായെന്നും തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റത് നിസ്സാരവല്‍ക്കരിക്കാന്‍ ചില വകുപ്പുകള്‍ ശ്രമിക്കുന്നുവെന്നും സിത്താര ആരോപിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും നിസ്സാരവല്‍ക്കരിക്കാനുള്ള ചില ശ്രമം നടക്കുന്നു. തങ്ങള്‍ക്കെതിരെ പൊലീസ് അതിക്രമമാണ് നടന്നത്.

മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും സിത്താര ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും പൊലീസുകാര്‍ക്ക് എതിരെ കേസെടുക്കണമെന്ന് മര്‍ദ്ദനമേറ്റ ശ്രീജിത്തും ആവശ്യപ്പെട്ടു. നിലവില്‍ എഫ്‌ഐആറില്‍ പൊലീസുകാരുടെ പേരില്ല. എഫ്‌ഐആറില്‍ അഞ്ചു പൊലീസുകാരുടെ പേര് ചേര്‍ക്കണം. മുഖ്യമന്ത്രിക്ക് വിഷയത്തില്‍ പരാതി നല്‍കും. ആര്‍ക്കൊക്കെ പരാതി കൊടുക്കാന്‍ പറ്റുമോ അവര്‍ക്കെല്ലാം നല്‍കുമെന്നും ശ്രീജിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുത്തപ്പോള്‍ എസ്‌ഐ ജെ യു ജിനുവിനെയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്തിരുന്നു. എസ്‌ഐയ്ക്കും പൊലീസുകാര്‍ക്കും വലിയ വീഴ്ച സംഭവിച്ചെന്നാണ് പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ട്.

വിവാഹ റിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്.

Content Highlight: family against police in pathanamthitta police attack

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us