![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: കാക്കനാട് കാര്‍ സര്‍വ്വീസ് സെന്ററില്‍ തീപിടിത്തം. കൈപ്പടമുകളിലുള്ള കാര്‍ സര്‍വ്വീസ് സെന്ററിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. സര്‍വ്വീസ് സെന്ററിന് പിന്‍വശത്ത് പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആള്‍ അപായം ഇല്ല.
Content Highlights: fire broke out in car service center kakkanad