![search icon](https://www.reporterlive.com/assets/images/icons/search.png)
ഇടുക്കി: ഇടുക്കി മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് സാജനെ പ്രതികൾ കൊലപ്പെടുത്തിയത് അതിക്രൂരമായി.വായില്‍ തുണി തിരുകിയ ശേഷം കമ്പികൊണ്ട് തലയ്ക്കടിച്ചു. പിന്നീട് കൈകൾ വെട്ടിയെടുത്തു. ജനനേന്ദ്രിയം രണ്ടായി മുറിച്ചു. ഒരു വൃഷണം മുറിച്ചുകളയുകയും അടുത്തത് ചവിട്ടി തകര്‍ക്കുകയും ചെയ്തു. അതിന് ശേഷം സാജന്റെ ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിച്ചാണ് പ്രതികൾ കൊല നടത്തിയത്.
മൂലമറ്റം സ്വദേശി ഷാരോണ്‍ ബേബി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. ഇവർ ലഹരി, മോഷണം അടക്കം കേസുകളിലെ പ്രതികളാണ്. നിരവധി തവണ സാജനും പ്രതികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതോടെ തങ്ങളുടെ ജീവന് സാജൻ ഭീഷണിയാകുമെന്ന് കരുതിയാണ് പ്രതികൾ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം ജില്ലയിലെ മേലുകാവ് എരുമപ്രയിലുള്ള വീട്ടില്‍ വെച്ചായിരുന്നു സാജനെ പ്രതികൾ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതികൾ സാജനെ പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി മൂലമറ്റത്തെ തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരമാണ് കേസില്‍ നിര്‍ണായകമായത്. സംശയം തോന്നിയ ഡ്രൈവര്‍ കാഞ്ഞാര്‍ എസ്‌ഐക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട സാജന്‍ സാമുവല്‍ കൊലപാതകശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മേലുകാവ് പൊലീസ് 2022ല്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
content highlights : sajan was cruely murderd, genitals were mutilated, his body was stomped on