![search icon](https://www.reporterlive.com/assets/images/icons/search.png)
നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ആണ്‍സുഹൃത്തിന്റെ ശ്രമം. നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് സംഭവം.
വെണ്‍പകല്‍ സ്വദേശിനി സൂര്യ ഗായത്രി(28)യെയാണ് കൊടാങ്ങാവിള സ്വദേശി സച്ചു വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. സൂര്യയുടെ വീട്ടിലെത്തിയ സച്ചു വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സച്ചു തന്നെ സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
Content Highlights- 28 years old woman attacked by boyfriend in neyyatinkara