അൽഫാമിൽ നിറയെ പുഴുക്കൾ,പിന്നാലെ പരിശോധനയിൽ കണ്ടെത്തിയത് പഴകിയ ഭക്ഷണം,കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് പൂട്ടിച്ചു

ഇവിടെ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

dot image

കോഴിക്കോട്: കല്ലാച്ചിയിൽ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി കുമ്മങ്കോട്ടെ ടി കെ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിച്ച അൽഫാമിലാണ് പുഴുക്കളെ കണ്ടെത്തിയത്. പിന്നാലെ നാദാപുരം ഗവ ആശുപത്രി ആരോഗ്യവകുപ്പ് എച്ച് ഐ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതർ കാറ്ററിംഗ് യൂണിറ്റിലെത്തി പരിശോധന നടത്തി. തുടർന്ന് ഇവിടെ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും പിന്നാലെ സ്ഥാപനം പൂട്ടിക്കുകയുമായിരുന്നു.

Content highlight- Alfam full of maggots, later inspection found stale food, Kozhikode catering unit closed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us