പാലക്കാട് : പാലക്കാട് കണ്ണമ്പ്ര പൂത്തറയിൽ ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.കാലിന് ഗുരുതര പരിക്കേറ്റ മൂന്നു സ്ത്രീകളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയിലാണ് അപകടം നടന്നത്
content highlights : car rammed into people waiting for bus; 10 people were injured; three people were in critical condition.