'എത്ര കോടി രൂപ വെട്ടിക്കുറച്ചു, ബാലഗോപാൽ ഒന്നും മിണ്ടിയില്ല'; സി പി ജോൺ

'കിഫ്‌ബിയെപ്പറ്റി പറയുമ്പോൾ ടോൾ എന്ന വാക്ക് ഇല്ലാതാകുകയും റെവന്യൂ ജനറേഷൻ എന്ന വാക്ക് ഉണ്ടാകുകയും ചെയ്യുന്നു'

dot image

സംസ്ഥാന ബജറ്റിൽ എത്ര കോടി രൂപയുടെ പദ്ധതികൾ വെട്ടിക്കുറച്ചുവെന്ന് ബാലഗോപാൽ പറഞ്ഞില്ലെന്ന് കോൺഗ്രസ് നേതാവ് സി പി ജോൺ. ഓരോ പദ്ധതിയിലും പകുതി തുക കുറച്ചുവെന്നും പദ്ധതികൾ നടപ്പാക്കുമ്പോൾ വീണ്ടും കുറയുമെന്നും സി പി ജോൺ പറഞ്ഞു.

സി പി ജോണിന്റെ വാക്കുകൾ;

തനത് നികുതി വരുമാനം വർധിപ്പിക്കുന്നതിന് ഞാൻ എതിരല്ല. എന്നാൽ എത്ര കോടി രൂപയുടെ പദ്ധതികൾ വെട്ടിക്കുറച്ചു എന്ന് ബാലഗോപാൽ പറഞ്ഞില്ല. ഓരോ പദ്ധതിയിലും പകുതി തുക കുറച്ചു. ഈ പദ്ധതി നടപ്പാക്കുമ്പോൾ വീണ്ടും കുറയും.

വിഴിഞ്ഞം- കൊല്ലം- പുനലൂർ വികസന ത്രികോണം പദ്ധതി നല്ലതാണ്. എന്നാൽ എത്ര തുക മാറ്റിവെച്ചു എന്നതിൽ കുഴപ്പമുണ്ട്. മുനിസിപ്പൽ ബോണ്ട് നല്ല ആശയമാണ്. പക്ഷെ എത്ര തുക എടുക്കാം എന്നത് സംബന്ധിച്ച് എന്തെങ്കിലും ഹോംവർക്ക് ചെയ്തിട്ടുണ്ടോ. കിഫ്‌ബിയെപ്പറ്റി പറയുമ്പോൾ ടോൾ എന്ന വാക്ക് ഇല്ലാതാകുകയും റെവന്യൂ ജനെറേഷൻ എന്ന വാക്ക് ഉണ്ടാകുകയും ചെയ്യുന്നു.

കേരളത്തിലെ സയൻസ് പഠനം തകർന്നുതരിപ്പണമായി. പക്ഷെ മന്ത്രി സയൻസ് ഗ്രാജുവേഷനെക്കുറിച്ച് പറയുന്നു. ഇപ്പോഴുള്ള രീതിയിൽ ആണെങ്കിൽ കേരളത്തിൽ എഞ്ചിനീറിങ്, സയൻസ്, മാത്‍സ് ബിരുദധാരികളുടെ എണ്ണം കുത്തനെ ഇടിയും.

Content Highlights: CP John on kerala budget 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us