2024ൽ സൂര്യോദയ സമ്പദ്ഘടനയെന്ന് പ്രഖ്യാപനം; കഴിഞ്ഞ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയെല്ലാം

2024ൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളും പദ്ധതികളും നിലവിൽ ഏത് നിലയിൽ പുരോഗമിച്ചു എന്നതിൻ്റെ അവലോകനവും 2025ലെ കേരള ബജറ്റിന് പിന്നാലെയുണ്ടാകും

dot image

തിരുവനന്തപുരം: കേരളത്തിൻ്റേത് സൂര്യോദയ സമ്പദ്ഘടനയെന്നായിരുന്നു 2024ലെ ബജറ്റ് അവതരണ വേളയിൽ ധനകാര്യമന്ത്രി കെ എൻ ബാല​ഗോപാൽ വിശേഷിപ്പിച്ചിരുന്നത്. സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക വള‍ർച്ചയ്ക്ക് വലിയ സംഭാവന നൽകുന്ന നവ വ്യവസായങ്ങളാണ് സൂര്യോദയ മേഖലകളെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. വിനോദ സഞ്ചാരം, ആരോഗ്യം, ഐടി തുടങ്ങിയവയാണ് സൂര്യോദയ മേഖലകളായി പരിഗണിക്കപ്പെടുന്നത്. ഇത്തവണയും സൂര്യോദയ മേഖലകളെ സംസ്ഥാനത്തിൻ്റെ വരുമാന മേഖലകളായി പരി​ഗണിച്ചുള്ള സമീപനം തന്നെയായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണക്കാരന് നികുതി ഭാരം ഏർപ്പെടുത്താതെ തന്നെ വരുമാന വർദ്ധനവ് ലക്ഷ്യമിടുമ്പോൾ സൂരോദയ മേഖലകളെ പരി​ഗണിക്കാതെ സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് വിദ​ഗ്ധ‍ർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ വ്യാവസായിക മേഖലയിൽ വരുമാനം സൃഷ്ടിക്കുന്ന നിലയിലേയ്ക്ക് കേരളം മാറിയിട്ടുണ്ട്. അതിനാൽ തന്നെ നവ വ്യവസായങ്ങളെ ബജറ്റിൽ ​ഗൗരവമായി തന്നെ പരി​ഗണിച്ചേക്കും.

2024ൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളും പദ്ധതികളും നിലവിൽ ഏത് നിലയിൽ പുരോഗമിച്ചു എന്നതിൻ്റെ അവലോകനവും 2025ലെ കേരള ബജറ്റിന് പിന്നാലെയുണ്ടാകും. ക്ഷേമ പെൻഷൻ വർദ്ധനവ് അടക്കം ആ നിലയിലുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഇല്ലാത്ത ബജറ്റായിരുന്നു 2024ൽ ധനകാര്യമന്ത്രി അവതരിപ്പിച്ചത്. അപ്പോഴും കേരളത്തിൻ്റെ വരുമാന വർദ്ധനവ് ലക്ഷ്യം വെച്ചുള്ള പദ്ധതികളും നയമസമീപനങ്ങളും ഉൾച്ചേർന്ന ബജറ്റ് എന്ന നിലയിലായിരുന്നു 2024ലെ ബജറ്റിനെ ഭരണമുന്നണി അവതരിപ്പിച്ചത്.

2024ലെ സംസ്ഥാന ബജറ്റിൽ ധനകാര്യ മന്ത്രി നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന

  • കേരളത്തിന്റെ സ്ഥാനം മുൻനിരയിൽ
  • കേരള വിരുദ്ധർ നിരാശയിൽ
  • കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ
  • സംസ്ഥാനം അതിവേഗം നവീകരിക്കപ്പെടുന്നു
  • കേന്ദ്രത്തിന് ശത്രുതാ മനോഭാവം
  • കേരളത്തെ തകർക്കാനാവില്ല
  • മൂന്ന് വർഷം കൊണ്ട് മൂന്ന് ലക്ഷം കോടി നിക്ഷേപം ലക്ഷ്യം
  • സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാനാവുന്ന പരിഷ്കാരങ്ങൾ നടത്തും
  • കേരളത്തെ മെഡിക്കൽ ഹബ്ബാക്കും

വിഴിഞ്ഞം

  • വിഴിഞ്ഞം മെയ് മാസം തുറക്കും
  • ഭാവി കേരളത്തിന്റെ വികസന കവാടം
  • ദക്ഷിണേന്ത്യയിലെ വ്യാപാര ഭൂപടത്തെ മാറ്റിമറിക്കും
  • അനുബന്ധ വികസനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു
  • മാരിടൈം ഉച്ചകോടിയും നടത്തും
  • വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് പ്രത്യേക ഡവലപ്മെൻ്റ് സോണുകൾ
  • വിഴിഞ്ഞം പട്ടയ പ്രശ്നങ്ങൾ പരിഹരിക്കും
  • കയറ്റുമതി സാധ്യത വഴി കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷ
  • വിഴിഞ്ഞം പ്രവർത്തനങ്ങൾക്കായി അടുത്ത മൂന്ന് വ‍ർഷം 3000 കോടി ചെലവഴിക്കും
  • വിഴിഞ്ഞം അനുബന്ധ വികസനങ്ങൾക്ക് 500 കോടി
  • കേന്ദ്രത്തിന്റെ 5000 കോടി വായ്പയും ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷ
  • ചൈന മോഡലിൽ ഡവലപ്മെൻ്റ് സോൺ സ്ഥാപിക്കും

ദേശീയ പാത വികസനം

  • സ്വപ്നം കാണാൻ പോലും സാധിക്കാത്ത കാര്യമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത
  • ഔട്ടർ റിങ് റോഡ് വേഗത്തിൽ പൂർത്തിയാക്കും
    സംസ്ഥാന പാതാ വികസനത്തിന് 75 കോടി
    ഗ്രാമീണ റോഡുകൾ ഉൾപ്പെടെ വികസനത്തിന് 1000 കോടി രൂപയുടെ നിർമ്മാണം പ്രവർത്തനങ്ങൾ
    റോഡുകളുടെ വശങ്ങളിൽ യാത്രക്കാർക്കായി ട്രാവൽ ലോഞ്ചുകൾ നിർമിക്കും

കാർഷികം

  • കേര പദ്ധതിക്ക് 3000 കോടി
  • ലോകബാങ്ക് സഹായത്തോടെയുള്ള കൃഷി വകുപ്പിൻ്റെ കേര പദ്ധതിക്ക് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും
  • കാർഷിക മേഖലയ്ക്ക് 1698.30 കോടി രൂപ
  • ആലപ്പുഴ കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപൊക്ക നിയന്ത്രണത്തിന് 57 കോടി
  • ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും, നിയമങ്ങളിൽ ഇളവ് നൽകും
  • വനമേഖലയ്ക്ക് 232 കോടി
  • മനുഷ്യ വന്യജീവി സംഘർഷത്തിന് പരിഹാരം കാണും. വനാതി‍ർത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കും‌
  • മനുഷ്യ-വന്യജീവി സംഘ‍ർഷത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നല്കി

റബർ കർഷകർക്ക് ആശ്വാസം

  • കോട്ടയത്ത് 250 കോടി രൂപ ചെലവിൽ റബർ വ്യവസായ സമുച്ചയം സ്ഥാപിക്കും
  • റബർ താങ്ങുവില 10 രൂപ കൂട്ടി, 180 ആക്കി

കെ റെയിലിനായി ശ്രമം തുടരും

  • തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്ര അനുമതി വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷ
  • കേരളത്തിൻ്റെ വളർച്ചയ്ക്ക് ഒപ്പം ഓടി എത്താൻ റെയിൽവേക്ക് സാധിക്കുന്നില്ല
  • ടൂറിസം
  • ടൂറിസം മേഖലയ്ക്ക് 351.41 കോടി
  • ടൂറിസം മേഖല കുതിപ്പിൽ
  • ലക്ഷ്യം നവകേരള സൃഷ്ടി
  • സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും
  • ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നവർക്ക് കുറഞ്ഞ വായ്പ പലിശ പദ്ധതി
  • ഹോട്ടൽ മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വരാൻ ഉതകുന്ന തരത്തിൽ നടപടികൾ സ്വീകരിക്കും
  • നാടുകാണിയിൽ സഫാരി പാർക്ക് സ്ഥാപിക്കും, 300 കോടി നിക്ഷേപം വേണ്ടി വരും, പ്രാഥമിക ചെലവുകൾക്ക് രണ്ട് കോടി വകയിരുത്തി
  • നാടുകാണി സഫാരി പാർക്ക് പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നടക്കും
  • പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി
  • കോഴിക്കോട് ടൈഗർ സഫാരി പാർക്ക്
  • എല്ലാ ജില്ലകളിലും പൈതൃക പുരവസ്തു മ്യൂസിയങ്ങൾ സ്ഥാപിക്കും
  • എകെജി മ്യൂസിയത്തിന് 3.75 കോടി

ആരോഗ്യമേഖല

  • പകർച്ചവ്യാധി നിയന്ത്രണത്തിന് 11 കോടി
  • ആദിവാസി മേഖലയിലെ ലഹരി മുക്ത കേന്ദ്രങ്ങൾക്ക് 10 കോടി
  • സർക്കാർ ആശുപത്രികളിലേക്ക് പുറത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കും. ഇതിനായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കും. വിശദാംശങ്ങൾ പിന്നാലെ അറിയിക്കും.
  • ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കും
  • കാരുണ്യ പദ്ധതിക്ക് 2545.85 കോടി രൂപ ഈ സർക്കാർ ചെലവഴിച്ചു. ഈ വ‍‍ർഷം 678 കോടി രൂപ മാറ്റിവെക്കുന്നു.
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കാൻ 29 കോടി
  • മലബാർ കാൻസർ സെൻ്റർ 28 കോടി

വിദ്യാഭ്യാസം

  • ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും
  • ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ നിക്ഷേപം ഉറപ്പാക്കാൻ നടപടികൾ
  • വിദേശ വിദ്യാർഥികളെ സംസ്ഥാനത്തേക്ക് അകർഷിക്കും
  • സ്വകാര്യ സർവകലാശാ സ്ഥാപിക്കും
  • ഉന്നത വിദ്യാഭ്യാസ അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിക്കും
  • യൂറോപ്പ്, യുഎസ്, ഗൾഫ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ പ്രാദേശിക കോൺക്ലേവ്. ശേഷം സംസ്ഥാനത്തും കോൺക്ലേവ്
  • എഐ വെല്ലുവിളി നേരിടാൻ അടുത്ത തലമുറയെ സജ്ജമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് ഒരു കോടിഎസ്എസ്എ സ്റ്റേറ്റ് വിഹിതം 55കോടി
  • സാക്ഷരതാ പ്രവർത്തനങ്ങൾക്ക്
  • 20 കോടിഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ 250 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കും
  • മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ
  • സ്പെഷ്യൽ സ്കോളർഷിപ്പ് ഫണ്ട് - 10 കോടി
  • കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി മികവിന്റെ കേന്ദ്രങ്ങൾക്ക് 10കോടി
  • പൊതു വിദ്യാഭ്യാസമേഖലയ്ക്ക് 1032.62 കോടി
  • ഉച്ച ഭക്ഷണ പദ്ധതിക്ക് 352. 14 കോടി
  • ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി
  • മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് 57 കോടി

കേരളത്തെ കെയർ ഹബ്ബക്കി മാറ്റും

  • വയോജനങ്ങൾക്ക് വേണ്ടി കെയർ സെൻ്റർ സ്ഥാപിക്കും
  • പ്രാഥമിക പ്രവർത്തനങ്ങൾക്ക് 2കോടി

തീരദേശ മേഖല

  • മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി
    പുനർഗേഹം പദ്ധതിക്ക് 40 കോടി രൂപ
  • മുതലപ്പൊഴി വികസനം 10 കോടി
  • പൊഴിയൂരിൽ പുതിയ തുറമുഖം, ഫിഷിങ് ഹാർബറിന് 5 കോടി
    തുറമുഖ വികസനം : 39.2 കോടി

സഹകരണ മേഖലയ്ക്ക് സഹായം

  • സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നു
  • സഹകരണ മേഖലയ്ക്ക് 134കോടി രൂപ

വ്യവസായമേഖല

  • ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി
  • കശുവണ്ടി മേഖലയ്ക്ക് 53.36 കോടി
  • കാഷ്യു ബോർഡിന് 40.81 കോടി റിവോൾവിങ് ഫണ്ട്
  • കൈത്തറി ഗ്രാമത്തിന് 4 കോടി
  • കയർ വ്യവസായത്തിന് 107.6 കോടി
  • ഖാദി വ്യവസായത്തിന് 14.8 കോടി
  • കെഎസ്ഐഡിസി 127.5 കോടി K
  • കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി - 200 കോടി
  • ഐടി മേഖലയ്ക്ക് 507 കോടി
  • ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോൺക്ലേവ് നടത്തും
  • 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ 25 കോടി
  • 25 സ്വകാര്യ വ്യവസായ പാർക്കുകൾ അനുമതി നൽകാൻ കഴിയുമെന്ന് പ്രതീക്ഷ
  • രജിസ്റ്റർ ചെയ്ത സ്റ്റാർട്ട് അപ്പുകൾ 5000 കടന്നു
  • തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് നടത്തുന്ന വ്യവസായ പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സർക്കാർ സഹായം. ഈ വർഷം 100കോടി
  • കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു

ഗതാഗത മേഖല

  • ഗതാഗത മേഖലയ്ക്ക് 1976. 04 കോടി
  • കെഎസ്ആർടിസിക്ക് 128.54 കോടി അനുവദിച്ചു
  • 2016- 21 ൽ കെഎസ്ആർടിസിക്ക് 5000 കോടിയിലേറെ അനുവദിച്ചു
  • ഡീസൽ ബസ് വാങ്ങാൻ 92 കോടി
  • ആൾ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയ്ക്കും

പ്രവാസികൾക്ക് സഹായം

  • തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 44 കോടി

പട്ടികജാതി/വർഗ വികസനം

  • പട്ടികജാതി വികസനത്തിന് 2976 കോടി
  • പകുതി തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും
  • പട്ടിക വർഗ വികസനത്തിന് 859.5 കോടി
  • പട്ടിക വർഗത്തിൽ നിന്നുള്ളവരുടെ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം.
  • ഉന്നതി പദ്ധതി നടപ്പാക്കാൻ 2 കോടി രൂപ
  • ആദ്യഘട്ടത്തിൽ സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം സഹായം നൽകും
  • ഒന്ന് മുതൽ എട്ട് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് കേന്ദ്രം ഒഴിവാക്കി. മാർഗദീപം എന്ന പേരിൽ പുതിയ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കാൻ 20കോടി മാറ്റിവെക്കുന്നു

കളമശേരിയിൽ ജുഡീഷ്യൽ സിറ്റി

  • പൊലീസിലെ വിവിധ ആധുനികവത്കരണത്തിന് 150.26 കോടി
  • എക്സൈസ് വകുപ്പിൻ്റെ ആധുനിക വൽകരനത്തിന് 50.2 കോടി
  • വിമുക്തി പദ്ധതിക്ക് 9.25 കോടി
  • കോടതി ഫീസുകൾ കൂട്ടി
  • ജസ്റ്റിസ് വികെ മോഹൻ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശയിലാണ് നടപടി
  • 50 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

പെൻഷൻ

  • ക്ഷേമ പെൻഷൻ കൂട്ടില്ല
  • 62 ലക്ഷം പേർക്ക് നൽകുന്നു
  • പ്രതിവർഷം നൽകുന്നത് 9000 കോടി‌
  • കേന്ദ്ര നടപടി പെൻഷനിൽ കുടിശ്ശിക വരാൻ കാരണം ആകുന്നു
  • സമയ ബന്ധിതമായി പെൻഷൻ നൽകാൻ പ്രത്യേക നടപടി
  • സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷനിൽ പുനഃപരിശോധന. പകരം പുതിയ പദ്ധതി ആലോചനയിൽ
  • കുടിശ്ശിക വന്നതിൽ ഒരു ഘടു ഡിഎ ഏപ്രിൽ മാസത്തെ ശമ്പളത്തോട് ഒപ്പം നൽകും

ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ

  • 2025 നവംബർ ഒന്ന് മുതൽ അതി ദാരിദ്രം നിർമാർജനം ചെയ്യും, ഇതിനായി 50 കോടി അനുവദിച്ചു
  • അതി ദാരിദ്രം നിർമാർജനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം.
  • മൃഗസംരക്ഷണ മേഖലയ്ക്ക് 277.14 കോടി
  • കുടുംബശ്രീ ഉപജീവന പദ്ധതിക്ക് വിവിധ ഇനങ്ങളിലായി 430കോടി
  • 7.6 കോടി ശബരിമല മാസ്റ്റർ പ്ലാൻ
  • ഇടുക്കി ഡാമിൽ ലേസർ ഷോ പദ്ധതി. 5 കോടി അനുവദിച്ചു
  • തിരുവനന്തപുരത്ത് ലൈഫ് സയൻസ് പാർക്കിന് 35 കോടി
  • അടുത്ത വർഷം കേരളീയം നടത്താൻ 10 കോടി
  • കേരളത്തിന്റെ നേട്ടങ്ങളെയും വികസങ്ങളെയും കുറിച്ച് ഫീച്ചറുകളും പഠനങ്ങളും നടത്തുന്നവർക്ക് പ്രോത്സാഹന സമ്മാനം 10ലക്ഷം
  • തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് 10 കോടി
  • തൊഴിലുറപ്പ് പദ്ധതിക്ക് 230 കോടി
  • 430 കോടിയുടെ ഉപജീവന പദ്ധതി. കുടുംബശ്രീ വഴി നടപ്പിലാക്കും
  • കൊച്ചിൻ ഷിപ്യാർഡിന് 500 കോടി
  • ഭിന്ന ശേഷി സൗഹൃദമാക്കൻ 10 കോടി
  • ശബരിമല വിമാനത്താവളത്തിന് 1.85 കോടി
  • മുന്നോക്ക വികസന കോർപ്പറേഷന് 35 കോടിസ്ത്രീ സുരക്ഷയ്ക്ക്10 കോടി
  • അങ്കൻവാടി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി
  • സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി
  • മണൽ വാരൽ പുനരാരംഭിക്കും
  • ബാങ്ക് വായ്പകൾക്കായി റവന്യു രേഖ പരിശോധിക്കുന്നതിന്ന് ഫീസ്. (ഫീസ് ഇലക്ട്രോണിക് പരിശോധനയ്ക്ക്)
    ഭൂമിയുടെ ന്യായവില പരിഷ്കരിക്കും
  • ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ലീറ്ററിന് 10 രൂപ കുട്ടി.
  • 200 കോടി വരുമാനം പ്രതീക്ഷിക്കുന്നു
  • നവകേരള സദസ്സിൽ വന്ന പദ്ധതികൾ നടപ്പാക്കാൻ 1000 കോടി

Content Highlight: Kerala Budget 2024 Highlights

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us