![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൻ്റെ അവതരണം നിയമസഭയിൽ ആരംഭിച്ചു. മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി അനുവദിച്ചു. ആദ്യഘട്ട സഹായമായാണ് 750 കോടി അനുവദിച്ചത്. സിഎംഡിആര്‍എഫ് ,സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും. അധികമായി ആവശ്യമായ ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷമുണ്ടാകും. ബജറ്റ് അവതരണം നിയമസഭയിൽ തുടരുകയാണ്.
ചകിരിചോറ് വ്യവസായത്തിന് 5 കോടി അധികം
ഹാൻ്റെക്സ് പുനരുജ്ജീവിപ്പിക്കാൻ 20 കോടി
തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകളുടെ കർമ പരിപാടിക്ക്
പാമ്പ് കടിയേറ്റുള്ള മരണം ഇല്ലാതാക്കാൻ പദ്ധതി
തിരൂർ തുഞ്ചൻപറമ്പിൽ പഠനകേന്ദ്രം നിർമ്മിക്കും
പ്ലാൻ തുകയ്ക്ക് പുറമെ 50 കോടി
ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ
തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ്
പ്രാരംഭ നടപടികൾ ഈ വർഷം തുടങ്ങും
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും
ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം
സർവ്വീസ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ 600 കോടി
സാമ്പത്തിക അവലോകന റിപ്പോർട്ട് ബജറ്റിന് ഒരു ദിവസം മുമ്പ് നൽകേണ്ടതാണ്
അൽപ്പ സമയത്തിനകം ബജറ്റ് അവതരിപ്പിക്കും
നമ്മുടെ നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും
അച്ചടിവകുപ്പ് ഉദ്യോഗസ്ഥർ ധാനമന്ത്രിയുടെ വസതിയിലെത്തി ഇന്ന് അവതരിപ്പിക്കേണ്ട അച്ചടിച്ച ബജറ്റ് ധനകാര്യമന്ത്രിക്ക് കൈമാറി