![search icon](https://www.reporterlive.com/assets/images/icons/search.png)
മലപ്പുറം: ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുട്ടിശങ്കുവിന്റെ ആഗ്രഹം മാസങ്ങൾക്ക് മുൻപേ സാധ്യമാക്കിയ അങ്കണവാടികൾ അങ്ങ് മലപ്പുറത്തുണ്ട്. കുട്ടിശങ്കുവിന്റെ വീഡിയോ സാമുഹ മാധ്യമങ്ങളിൽ വൈറലായതോടെ അങ്കണവാടിയിലെ ഭക്ഷണമെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാൽ മലപ്പുറം നഗരസഭയിലെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് ബിരിയാണിയും ഫ്രൈഡ് റൈസും രണ്ടു മാസത്തോളമായി നല്‍കുന്നുണ്ട്.
മലപ്പുറത്തെ 64 അങ്കണവാടികളിൽ ചൊവ്വാഴ്ചകളില്‍ ഫ്രൈഡ് റൈസും വെള്ളിയാഴ്ചകളില്‍ ബിരിയാണിയുമാണ് മെനു. നഗരസഭാംഗങ്ങളോട് ഈ ആവശ്യം ഉന്നയിച്ചത് അങ്കണവാടിയിലെ അധ്യാപികമാരാണ്. ആദ്യം സാധാരണ അരി ഉപയോഗിച്ച് ബിരിയാണി തയ്യാറാക്കുകയായിരുന്നു പതിവ്. പിന്നീട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ബിരിയാണി അരിയാക്കി. പോഷകബാല്യം പദ്ധതിയില്‍ മുട്ട കിട്ടിയിരുന്നപ്പോള്‍ അത് മുട്ട ബിരിയാണിയായി നൽകിയിരുന്നത്. ഇപ്പോൾ വെജിറ്റബിള്‍ ബിരിയാണിയാണ് കുട്ടികൾക്ക് നൽകുന്നത്. എകദേശം രണ്ടായിരത്തോളം കുട്ടികളാണ് മുനിസിപ്പാലിറ്റിയുടെ പരിധിയിലുളളത്.
Content Highlights: Malappuram Municipality Anganwadi Serves Variety Food Menu