![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആൺ സുഹൃത്ത് പിടിയിൽ. കൊടങ്ങാവിള സ്വദേശി സച്ചു എന്ന വിപിൻ ആണ് പിടിയിലായത്. നെയ്യാറ്റിൻകര വെൺപകലിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.
28 വയസുള്ള സൂര്യഗായത്രിയെയാണ് സച്ചു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. നെയ്യാറ്റിൻകര പൊലീസാണ് പ്രതിയെ പിടിച്ചത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlights: man arrested for attacking women at tvm