മന്ത്രി ​ഗണേഷുമായി അടുത്തബന്ധമെന്ന് ഷെറിൻ പറഞ്ഞു, മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചു; സഹതടവുകാരി

'ഷെറിൻ ജയിൽ ഡിഐജിയുമായി അടുത്ത ബന്ധം പുല‍‍‍ർത്തിയിരുന്നു'

dot image

ആലപ്പുഴ: ഭാസ്‌കര കാരണവര്‍ വധക്കേസിൽ ശിക്ഷാ ഇളവ് നേടിയ പ്രതി ഷെറിനെക്കുറിച്ച് റിപ്പോ‍ർട്ടറിനോട് പ്രതികരിച്ച് സഹതടവുകാരി സുനിത. ഷെറിൻ ജയിലിൽ നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ അനുഭവിച്ചതായി സുനിത പറയുന്നു. ഷെറിൻ ജയിൽ ഡിഐജിയുമായി അടുത്ത ബന്ധം പുല‍‍‍ർത്തിയിരുന്നു. മന്ത്രി ഗണേഷ് കുമാറുമായി അടുത്തബന്ധമുണ്ടായിരുന്നതായി ഷെറിൻ തന്നോട് വെളിപ്പെടുത്തിയിരുന്നതായും സുനിത വ്യക്തമാക്കി.

ഷെറിന് മേയ്ക്കപ്പ് സാധനങ്ങളും ഫോണും ജയിലിൽ അനുവദിച്ചു. ശിക്ഷയിൽ ഇളവ് നേടാൻ അർഹതയുള്ള അഞ്ചിലധികം പേർ വനിതാ ജയിലിൽ ഉണ്ടെന്നും ഇതു മറികടന്നാണ് ഷെറിന് ആനുകൂല്യങ്ങൾ ലഭിച്ചതെന്നും സുനിത പറയുന്നു. ജയിൽ ഉദ്യോഗസ്ഥരിലും രാഷ്ട്രീയക്കാരിലും ഉള്ള സ്വാധീനമാണ് ഷെറിന് ഇളവ് ലഭിക്കാൻ ഇടയാക്കിയതെന്നും സുനിത റിപ്പോ‍‍‍ർട്ടറിനോട് പറഞ്ഞു. ജയിലിൽ നിയമവിരുദ്ധമായി ഷെറിൻ ആനുകൂല്യങ്ങൾ അനുഭവിക്കുന്നത് സംബന്ധിച്ച് സുനിത ജയിൽ മേധാവികൾക്ക് പരാതി നൽകിയിരുന്നു.

വധശ്രമ കേസിൽ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന സുനിത ത്യശൂർ പത്താംക്കല്ല് സ്വദേശിനിയാണ്. 2015ൽ താൻ ഷെറിന് എതിരെ പരാതി നൽകിയിരുന്നുവെങ്കിലും അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ സുനിതയെ സംരക്ഷിച്ചു. ഷെറിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ തനിക്ക് ഭീഷണിയുണ്ടെന്നും സുനിത റിപ്പോർട്ടറിനോട് വെളിപ്പെടുത്തി.

കാരണവർ വധക്കേസിൽ ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്.

14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവ് ചെയ്ത് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. തന്റെ മകൻ പുറത്തുണ്ടെന്ന കാര്യവും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു. 2009 നവംബര്‍ ഏഴിനാണ് ഷെറിന്റെ ഭര്‍ത‍ൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിൻ കൊലപ്പെടുത്തിയത്.

ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001 ൽ വിവാഹം നടത്തിയത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്തിയത്.

2010 ജൂൺ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്.

തുടർന്ന് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തി. വൈകാതെ ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചത് പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവിടെ വെച്ച് വെയിൽ കൊള്ളാതിരിക്കാൻ ഇവർക്ക് ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു.

content highlights : Sherin said she had a close relationship with Minister Ganesh; allowed make-up items and phone; jail inmate revealed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us