കേരളത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്രത്തിന്റെ അവഗണന; കെ എന്‍ ബാലഗോപാല്‍

കടമെടുക്കാന്‍ അനുവദനീയമായ പരിധിപോലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി

dot image

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധന കമ്മീഷന്‍ തുടര്‍ച്ചയായി ഗ്രാന്റ് വെട്ടിക്കുറക്കുകയാണ്. പദ്ധതി വിഹിതവും വെട്ടിക്കുറയ്ക്കുന്നുവെന്ന് ധനമന്ത്രി വിമര്‍ശിച്ചു.

കടമെടുക്കാന്‍ അനുവദനീയമായ പരിധിപോലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി വായ്പ കടമായി കണക്കാക്കരുത്. കിഫ്ബി വായ്പ മുന്‍കാല പ്രാബല്യത്തോടെയാണ് കടപരിധിയില്‍പ്പെടുത്തിയതെന്നും ധനമന്ത്രി പറഞ്ഞു.

വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ പുനരധിവാസത്തിനും കേന്ദ്രം സഹായം നല്‍കിയില്ലെന്ന് മന്ത്രി വിമര്‍ശിച്ചു.


2025-26 ലെ കേന്ദ്ര ബജറ്റില്‍ വയനാടിനായി ഒരു പ്രഖ്യാപനവും ഉണ്ടായില്ല. മറ്റ് സംസ്ഥാനങ്ങളോട് കാണിച്ച നീതി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട് പുലര്‍ത്തും എന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സാമ്പത്തിക ബജറ്റ് അവതരിപ്പിക്കവെയാണ് കേന്ദ്രത്തിനെതിരായ ധനമന്ത്രിയുടെ വിമര്‍ശനം.

Content Highlights: The reason for Kerala's financial crisis is the Centre's neglect said K N Balagopal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us