![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം: വിഴിഞ്ഞത്തിനായുള്ള കേരള ബജറ്റ് പദ്ധതികളില്‍ ശ്രദ്ധേയമായി വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ത്രികോണം. ലോകത്തെ പ്രധാന ട്രാന്‍ഷിപ്പ്‌മെന്റ് ഹബ് തുറമുഖങ്ങളായ സിങ്കപ്പൂര്‍, റോട്ടര്‍ഡാം, ദുബായ് മാതൃകയില്‍ വിഴിഞ്ഞത്തെ മാറ്റുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ത്രികോണം പ്രഖ്യാപിച്ചത്.
എന്‍എച്ച്66, പുതിയ ഗ്രീന്‍ഫീല്‍ഡ് എച്ച് 744, എം സി റോഡ്, മലയോര തീരദേശ ഹൈവേകള്‍, തിരുവനന്തപുരം കൊല്ലം റെയില്‍പാത, കൊല്ലം-ചെങ്കോട്ട റെയില്‍പാത എന്നിങ്ങനെ പ്രധാന ഇടനാഴികള്‍ ശക്തിപ്പെടുന്നതിന് പദ്ധതി കാരണമാകുമെന്നാണ് അവകാശപ്പെടുന്നത്.
വികസന ത്രികോണ മേഖലയിലുടനീളം പാര്‍ക്കുകള്‍, ഉല്‍പാദന കേന്ദ്രങ്ങള്‍, സംഭരണ സൗകര്യങ്ങള്‍, സംസ്‌കരണ യൂണിറ്റുകള്‍ അസംബ്ലിംഗ് യൂണിറ്റുകള്‍, കയറ്റിറക്ക് കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കിഫ്ബി വഴി 1000 കോടി രൂപ അനുവദിച്ചായിരിക്കും ഭൂമി വാങ്ങുക.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിര്‍മ്മാണം 2028 ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതായും ധനമന്ത്രി പറഞ്ഞു.
Content Highlights: Vizhinjam-Kollam-Punalur development triangle prominent in Kerala budget plans