![search icon](https://www.reporterlive.com/assets/images/icons/search.png)
കൊല്ലം : കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കുന്നുംപുറം സ്വദേശി തസ്നിയെ ആണ് ഭർത്താവ് റിയാസ് ആക്രമിച്ചത്. രക്ഷപ്പെടാൻ തടി കഷ്ണം കൊണ്ടുള്ള ഭാര്യയുടെ അടിയേറ്റ് പ്രതിയ്ക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തസ്നിയുടെ വീട്ടിൽ റിയാസ് എത്തി.
പല കാര്യങ്ങൾ പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ റിയാസ് ഭാര്യയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തസ്നിയുടെ കൈക്കും വയറിനുമാണ് കുത്തേറ്റത്. സംഭവസ്ഥലത്ത് എത്തിയ കടയ്ക്കൽ പൊലീസ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തസ്നി ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.
പ്രതിയായ റിയാസിനെ പ്രാഥമിക ചിത്സയ്ക്ക് ശേഷം പോലീസ് കസ്റ്റഡിയൽ എടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിയാസിനെതിരെ പൊലീസ് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വർഷങ്ങളായി തസ്നി ഭർത്താവ് റിയാസുമായി പിണങ്ങി കഴിയുകയാണ്. കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവാണ്
content highlights : Wife stabbed in Kadakkal; Wife is in critical condition after hitting her husband with a stick to escape