ജോസഫ് ടാജറ്റ് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ്

സുരേഷ് ഗോപിയിലൂടെ ക്രൈസ്തവ വോട്ടുകളില്‍ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുന്നതിനെ ചെറുക്കുക എന്നതും ജോസഫ് ടാജറ്റെന്ന പേരിലേക്ക് എത്താന്‍ കാരണമായി

dot image

തൃശ്ശൂര്‍: തൃശ്ശൂരിലെ കോണ്‍ഗ്രസിന് നാഥനായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് പരാജയത്തെ തുടര്‍ന്ന് അദ്ധ്യക്ഷനില്ലാതിരുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി ജോസഫ് ടാജറ്റിനെ തിരഞ്ഞെടുത്തു. നിലവില്‍ ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത പ്രതിപക്ഷ നേതാവുമാണ് ജോസഫ് ടാജറ്റ്.

2024 ജൂണ്‍ 10നാണ് ഡിസിസി അദ്ധ്യക്ഷനായിരുന്ന ജോസ് വള്ളൂര്‍ സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് ഡിസിസിയുടെ ചുമതല പാലക്കാട് എംപി വി കെ ശ്രീകണ്ഠന് നല്‍കിയിരുന്നു. പ്രശ്‌നപരിഹാരത്തിനും സമവായത്തിനും ശ്രീകണ്ഠനും സംസ്ഥാന നേതാക്കളും ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.

ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ തന്നെ ശ്രീകണ്ഠന്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചെങ്കിലും പാര്‍ട്ടി അനുവാദം നല്‍കിയിരുന്നില്ല. വീണ്ടും ശ്രീകണ്ഠന്‍ വിഷയം ഉന്നയിച്ചതോടെയാണ് പുതിയ ഡിസിസി അദ്ധ്യക്ഷനെ തിരയല്‍ ഊര്‍ജ്ജിതമാക്കിയത്.

മറ്റ് ചില നേതാക്കളെയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള ബന്ധമാണ് ജോസഫ് ടാജറ്റിന് അനുകൂലമായത്. സുരേഷ് ഗോപിയിലൂടെ ക്രൈസ്തവ വോട്ടുകളില്‍ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുന്നതിനെ ചെറുക്കുക എന്നതും ജോസഫ് ടാജറ്റെന്ന പേരിലേക്ക് എത്താന്‍ കാരണമായി.

Content Highlights: Joseph Target has been appointed as the Thrissur DCC President

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us