![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: ബ്രൂവറിയിലെ സിപിഐ അഭിപ്രായഭിന്നത ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. എല്‍ഡിഎഫ് ഒരു പാര്‍ട്ടിയല്ല. വിവിധ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണിയാണ്. ഒരു വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നേക്കാം. അതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
മദ്യത്തിന്റെ കൂടിവരുന്ന ആവശ്യത്തിന് അനുസരിച്ച് ഉല്‍പാദനം നടത്തണം. ഇത് തൊഴില്‍ സാധ്യതകളും വര്‍ധിപ്പിക്കും. ജലചൂഷണം ഉണ്ടാകില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ബ്രൂവറി തുടങ്ങുമ്പോള്‍ ജലചൂഷണം ഉണ്ടാകുമെന്ന നിലപാടിലാണ് സിപിഐ. കുടിവെള്ള പ്രശ്‌നം ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നും ശേഷം മാത്രമെ പദ്ധതി നടപ്പിലാക്കാവൂ എന്നുമാണ് സിപിഐ നിലപാട്.
എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ച തീരുമാനത്തിനെതിരെ സിപിഐ മുഖപത്രത്തില്‍ ലേഖനവും എഴുതിയിരുന്നു. 'മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം' എന്ന തലക്കെട്ടില്‍ സത്യന്‍ മൊകേരി എഴുതിയ ലേഖനത്തിലാണ് പാലക്കാട് ബ്രൂവറി നടപ്പിലാക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടികാട്ടുന്നത്. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉല്‍പ്പാദിപ്പിക്കേണ്ടതെന്ന ചോദ്യം സിപിഐ മുന്നോട്ട് വെക്കുന്നത്.
Content Highlights: LDF will resolve the differences of cpi in brewery said T P Ramakrishnan