![search icon](https://www.reporterlive.com/assets/images/icons/search.png)
കോഴിക്കോട്: സമവായമാകാതെ സമസ്ത- മുസ്‌ലിം ലീഗ് തര്‍ക്കം തുടരുന്നു. മുശാവറ അംഗം മുസ്തഫല്‍ ഫൈസിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ ലീഗിന് അതൃപ്തി. തീരുമാനം റദ്ദാക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടപടി എടുക്കാത്തതിലും അതൃപ്തി അറിയിച്ചു.
അതേസമയം ലീഗും സമസ്തയും തമ്മില്‍ വലിയ സൗഹൃദമാണുള്ളതെന്ന് കഴിഞ്ഞ ദിവസം സമസ്ത പ്രസ്താവനയിറക്കി. സൗഹൃദം തകര്‍ക്കാനുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. മത പണ്ഡിതന്മാരെയും സമസ്തയെയും സമസ്ത പ്രസിഡന്റിനെയും വളരെയധികം ഇകഴ്ത്തി പ്രസംഗിച്ചതിനാണ് എംപി മുസ്തഫല്‍ ഫൈസിയെ സസ്‌പെന്റ് ചെയ്തതെന്ന് സമസ്ത നേതൃത്വം പ്രസ്താവനയില്‍ പറയുന്നു.
ചില മാധ്യമങ്ങള്‍ വിഷയം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുകയാണെന്നും കുറിപ്പില്‍ വിമര്‍ശിക്കുന്നു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലികുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് വിമര്‍ശനം.
Content Highlights: Muslim League against Samastha for Suspension of Musthafal Faizy